ഇന്ത്യയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിച്ച ജെ. ജെ മർഫി സായിപ്പിനെ അനുസ്മരിച്ചു കൊണ്ട് 2019 Nov 14 ശിശുദിനത്തോട് അനുബന്ധിച്ചു കോട്ടയം ജില്ലയിലെ മുണ്ടക്കയം- ഏന്തയാർ ജെ. ജെ മർഫി മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ 1500 വിദ്യാർത്ഥികളെ അണിനിരത്തി 5 സെക്കന്റിനുള്ളിൽ 1500 റബ്ബർ തൈകൾ നട്ട് ലോകത്തിലെ ഏറ്റവും വലിയ റബ്ബർ നഴ്സറിയായ വടക്കേൽ റബ്ബർ നഴ്സറി പൂവത്തിളപ്പ് (പാലാ ) ചരിത്രം കുറിച്ചപ്പോൾ...
ഉൽഘാടകൻ Dr. K. N രാഘവൻ (റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ), റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ Dr. ജെയിംസ് ജേക്കബ്, മുൻ സ്കൂൾ മാനേജർ മൈക്കിൾ കള്ളിവയലിൽ, സ്കൂൾ മാനേജർ ജോസഫ് എം കള്ളിവയലിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു